Kerala
ക്ഷേമ പെന്ഷന്; മസ്റ്ററിങ് ഈ മാസം 30 വരെ നീട്ടി
ഇനിയും നിരവധി ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് സമയം നീട്ടിയത്.
തിരുവനന്തപുരം| സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ഈ മാസം 30 വരെ നീട്ടി. നേരത്തെ ഒക്ടോബര്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്.
നിരവധി ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് സമയം നീട്ടിയത്. മസ്റ്ററിങ് ചെയ്യാത്തവര്‍ക്ക് ഈ മാസത്തെ പെന്ഷന് മുടങ്ങില്ല. എന്നാല്‍ ഈ മാസം 30നകം മസ്റ്ററിങ് ചെയ്തില്ലെങ്കില്‍ ഡിസംബര്‍ മുതല്‍ പെന്ഷന് ലഭിക്കില്ല.
Content Highlights: The annual mustering deadline for social security and welfare fund pensioners in Kerala has been extended until November 30. Beneficiaries who have not completed verification will still receive this month’s pension. However, failing to complete mustering by November 30 will halt payments from December.

