Connect with us

Business

TODAY'S GOLD RATE|വന്‍ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,615 രൂപയായി ഉയര്‍ന്നു.

Published

|

Last Updated

കൊച്ചി| വന്‍ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. പവന്റെ വിലയില്‍ 200 രൂപയുടെ വര്‍ധനയുണ്ടായി(Today’s Gold Rate). ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,615 രൂപയായും പവന് 1,00,920 രൂപയായും ഉയര്‍ന്നു.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഗ്രാമിന് 25 രൂപയുടേയും പവന് 200 രൂപയുടേയും വര്‍ധനയുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,325 രൂപയായും പവന് 82,600 രൂപയുമാണ് ഉയര്‍ന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം നേരിയ നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. മൂന്ന് ഡോളറിന്റെ നഷ്ടത്തോടെ 3,878 ഡോളറിലാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തെ നേരിയ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവില വീണ്ടും രാജ്യാന്തര വിപണിയില്‍ ഇടിയുകയാണ്.

ശ്രദ്ധിക്കുക: കനത്ത ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ വിപണിയിൽ ചാഞ്ചാട്ടങ്ങൾ തുടരുന്ന സാഹചര്യത്തിൽ gold price today കൃത്യമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്. സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ അവസാന ആശ്രയമായി മാത്രമേ gold loan തിരഞ്ഞെടുക്കാവൂ. ഒരു loan against gold എടുക്കുന്നതിന് മുൻപ് നിലവിലെ today gold rate, പലിശ നിരക്കുകൾ, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ ഉൾപ്പെടുന്ന കൃത്യമായ gold price analysis നടത്തേണ്ടതുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായിരിക്കണം gold loan apply ചെയ്യേണ്ടത്; അല്ലാത്തപക്ഷം വിപണിയിലെ അസ്ഥിരതയും തിരിച്ചടവ് ബാധ്യതകളും നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിച്ചേക്കാം. അതിനാൽ ഇന്നത്തെ gold rate കൃത്യമായി മനസ്സിലാക്കി മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക.

Content Highlights: After a steep decline, gold prices in Kerala recorded a slight increase today, rising by Rs 25 per gram and Rs 200 per sovereign to reach Rs 1,00,920. Similarly, 18-carat gold increased by Rs 200 per sovereign, trading at Rs 82,600. Meanwhile, international gold prices dipped slightly by 3 dollars to trade at 3,878 dollars.

Latest