Kerala
സമയം നീളുന്നതില്‍ ആശങ്കയുണ്ട്; ശുഭ വാര്‍ത്തയെത്തുമെന്നാണ് പ്രതീക്ഷ: ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍
പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും അത്തരമൊരു വാര്‍ത്തക്ക് കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൊല്ലം | ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്തയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും അത്തരമൊരു വാര്‍ത്തക്ക് കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാം എന്നാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിവരം. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ മേഖലയിലും അന്വേഷണം നടത്തുന്നുണ്ട്. ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുന്നു. സമയം നീണ്ടുപോകുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുട്ടിയെ കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കണം. പോലീസുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.