Connect with us

Kerala

എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് അശാസ്ത്രിയമായാണെന്ന പരാതി; മലിനീകരണ ബോര്‍ഡുകള്‍ക്ക് ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു

വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി| കാസര്‍ഗോഡ് മിഞ്ചിപദവില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് അശാസ്ത്രിയമായാണെന്ന പരാതിയില്‍ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ.രവീന്ദ്രനാഥ് ഷാന്‍ഭോഗ് നല്‍കിയ പരാതിയിലാണ് നടപടി.

എന്‍ഡോസള്‍ഫാന്‍ അശാസ്ത്രിയമായി കുഴിച്ചുമൂടിയാല്‍ കാലക്രമേണ ഭൂഗര്‍ഭ ജലത്തില്‍ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.  കേരളത്തിനും കര്‍ണാടകയ്ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്ര സംഘം നാളെ കാസര്‍ഗോഡ് എത്തും.

2000ല്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ നിരോധനം ഏര്‍പ്പെടുത്തിയ ഘട്ടത്തിലാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ അതിര്‍ത്തിഗ്രാമമായ മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത്. എന്‍ഡോസള്‍ഫാന്‍ കുഴിച്ച് മൂടിയതുമായി ബന്ധപ്പെട്ട് അന്ന് തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 

 

Latest