Connect with us

common wealth games

കോമണ്‍വെല്‍ത്ത്: പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി

അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി

Published

|

Last Updated

ബര്‍മിംഗ്ഹാം ‌ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 10,000 മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി. ആസ്േ്രതലിയയുടെ ജെമിമ മൊണ്ടാഗിക്കാണ് സ്വര്‍ണം. കോമണ്‍വെല്‍ത്തില്‍ പ്രിയങ്കയുടെ കന്നി മെഡല്‍ നേട്ടമാണിത്. ഇതോടെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. .

49 മിനിറ്റ് 38 സെക്കന്‍ഡ് എന്ന സമയത്തിലാണ് പ്രിയങ്ക മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇത്. മത്സരം ആരംഭിച്ചയുടന്‍ വളരെ വേഗത്തില്‍ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റര്‍ (4 കി.മീ) പിന്നിട്ടപ്പോള്‍ ഒന്നാമതെത്തിയിരുന്നു.
എന്നാല്‍ എട്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പ്രിയങ്ക രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

 

---- facebook comment plugin here -----