Connect with us

Ongoing News

കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍, കാനഡയെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളിന്

സാലിമ ടെറ്റെ, നവനീത് കൗര്‍, ലാല്‍റെംസിയാമി മാര്‍സോട്ടി എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്.

Published

|

Last Updated

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ഗ്രൂപ്പ് എ യിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ കാനഡയെ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശം. ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഇന്ത്യ മുന്നിട്ടുനിന്നു.

ആദ്യ പകുതിയുടെ ഇരു ക്വാര്‍ട്ടറുകളിലായി സാലിമ ടെറ്റെയും നവനീത് കൗറും കാനഡയുടെ വല ചലിപ്പിച്ചു. രണ്ടാം ക്വാര്‍ട്ടറിന്റെ പകുതിയില്‍ 2-0ത്തിന് മുന്നിലായിരുന്നു ഇന്ത്യ. എന്നാല്‍, മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് ഗോളും തിരിച്ചടിച്ച് കാനഡ ഒപ്പമെത്തി. നാലാം ക്വാര്‍ട്ടറില്‍ പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ലാല്‍റെംസിയാമി മാര്‍സോട്ടിലൂടെ ഇന്ത്യ വീണ്ടും ലീഡെടുത്തു (3-2). ലീഡ് മത്സരത്തിന്റെ അവസാനം വരെ നിലനിര്‍ത്താന്‍ ടീമിനായി.