Connect with us

National

വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ പാറ്റ; ക്ഷമ ചോദിച്ച് ഐആർസിടിസി

വന്ദേഭാരതില്‍ നിന്നും ഉണ്ടായ ഇത്തരം സമാന അനുഭവങ്ങള്‍ മറ്റ് യാത്രക്കാരും എക്‌സില്‍ പങ്കുവച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയെന്ന പരാതിയുമായി ദമ്പതികള്‍ രംഗത്ത്. ഭോപ്പാലില്‍നിന്ന് ആഗ്രയിലേക്കുപോയ വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.

റെയില്‍വേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ സഹോദരി പുത്രന്‍ സമൂഹ മാധ്യമത്തില്‍  ഫോട്ടോ സഹിതം ഒരു കുറിപ്പ് പങ്കുവെച്ചതോടെയാണ് വിവരം പുറത്തുവരുന്നത്.

ജൂണ്‍ 18ന് ഭോപ്പാലില്‍ നിന്നും ആഗ്രയിലേക്ക് യാത്രചെയ്യുന്നതിനിടെ എന്റെ അമ്മാവനും അമ്മായിക്കും ഐആര്‍ടിസി വഴി ലഭിച്ച ഭക്ഷണത്തില്‍ പാറ്റയെ കിട്ടിയെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ട്രെയിനില്‍ ഭക്ഷണം വിതരണം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നുമായിരുന്നു യുവാവ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.

സംഭവം വ്യാപകമായി പ്രചരിച്ചതോടെ മോശം അനുഭവം ഉണ്ടായതില്‍ ഖേദിക്കുന്നതായി ഐആര്‍സിടിസി പ്രതികരിച്ചു. വിഷയം ഗൗരവമായി കണ്ട് ബന്ധപ്പെട്ട സേവന ദാതാവില്‍ നിന്ന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉല്‍പ്പാദനവും ലോജിസ്റ്റിക്‌സ് നിരീക്ഷണവും ഞങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഐആര്‍സിടിസി പ്രതികരിച്ചു.

അതേസമയം ഈ സംഭവത്തെ തുടര്‍ന്ന് വന്ദേഭാരതില്‍ നിന്നും ഉണ്ടായ ഇത്തരം സമാന അനുഭവങ്ങള്‍ മറ്റ് യാത്രക്കാരും എക്‌സില്‍ പങ്കുവച്ചു.

 

Latest