Connect with us

ipl 2022

കോച്ചായി നെഹ്‌റ, ക്യാപ്റ്റന്‍ ഹര്‍ദിക്; അഹമ്മദാബാദ് ടീമിന്റെ ചിത്രം തെളിയുന്നു

കഴിഞ്ഞ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ഹര്‍ദിക്കിനെ അടുത്ത സീസണ്‍ മുതല്‍ ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല

Published

|

Last Updated

അഹമ്മദാബാദ് | വരാനിരിക്കുന്ന ഐ പി എല്‍ സീസണില്‍ കളിക്കാനിരിക്കുന്ന അഹമ്മദാബാദ് ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എത്തിയേക്കും. കഴിഞ്ഞ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ഹര്‍ദിക്കിനെ അടുത്ത സീസണ്‍ മുതല്‍ ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് അഹമ്മദാബാദ് ഫ്രഞ്ചൈസി താരത്തെ നോട്ടമിട്ടത്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ജംസ്പ്രീത് ബൂംമ്ര എന്നിവരെയാണ് മുംബൈ ടീമില്‍ നിലനിര്‍ത്തിയിരുന്നത്.

ടീമിന്റെ മുഖ്യകോച്ചായി മുന്‍ ഇന്ത്യന്‍ ഇതിഹാസ പേസര്‍ ആശിശ് നെഹ്‌റ എത്തിയേക്കുമെന്ന് സൂചനകളുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അസിസ്റ്റന്റ് കോച്ചായി നെഹ്‌റക്ക് പ്രവര്‍ത്തി പരിചയമുണ്ട്. വിക്രം സോളങ്കി ടീമിന്റെ ഡയറക്ടറാവുമെന്നും ഗാരി കിര്‍സ്റ്റന്‍ മെന്ററായി എത്തുമെന്നും സൂചനകളുണ്ട്.

സി വി സി ക്യാപിറ്റലാണ് അഹമ്മദാബാദ് ടീമിന്റെ ഉടമകള്‍. ഇതുവരെ പേരിട്ടിട്ടില്ലാത്ത അഹമ്മദാബാദ് ടീമിന് പുറമേ ആര്‍ പി എസ് ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ലക്‌നോ ആസ്ഥാനമായും ഒരു ടീം അടുത്ത സീസണില്‍ കളിക്കും.

Latest