Connect with us

National

മണിപ്പൂരില്‍ സംഘര്‍ഷം; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു

മെയ്‌തെയ് കര്‍ഷകര്‍ക്ക് നേരെ കുകി സംഘം വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം പറഞ്ഞു

Published

|

Last Updated

ഇംഫാല്‍|മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു. ഹോയ്‌ഖോള്‍ഹിംഗ് എന്ന കുകി വനിതയാണ് മരിച്ചത്. മെയ്‌തേയ് കര്‍ഷകര്‍ക്കുനേരെ കുകികള്‍ വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു. ചുരാചന്ദ്പൂരിലെ ചിങ്‌ഫെയ് ഗ്രാമത്തിയാണ് ഏറ്റുമുട്ടലുണ്ടായത്.

ഇന്നലെ വയലില്‍ ജോലി ചെയ്യുന്നതിനിടെ മെയ്‌തേയ് കര്‍ഷകന് കുകികളുടെ വെടിവെപ്പില്‍ പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് കുകി സംഘവും സുരക്ഷ സേനയും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷാസേനായെ വിന്യസിച്ചിട്ടുണ്ട്. പ്രാദേശിക ബന്ദിന് മേഖലയില്‍ മെയ്‌തേയ് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മേഖലയില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തയച്ചു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

 

 

 

Latest