Connect with us

youth congress protest

തലസ്ഥാനത്ത് യൂത്ത്‌കോണ്‍ഗ്രസും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

പ്രവര്‍ത്തകരുടെ രൂക്ഷകല്ലേറ്; ജലപീരങ്കിയും ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജുമായി പോലീസ്

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ രാജിആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടന്നും കൊടികെട്ടിയ വടിയും കല്ലുമെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. നിരവധി തവണ ജലപീരങ്കിയും ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പോലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് പോലീസ് ലാത്തിവീശിയത്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകരെ പോലീസ് ഓടിച്ചിട്ട് തല്ലി. സംഘര്‍ഷത്തില്‍ നിരവധി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഷാഫി പറമ്പില്‍ എം എല്‍ എഉള്‍പ്പെടെയുള്ള നേതാക്കളുടെ ആഭിമുഖ്യത്തിലാണ് യൂത്ത്‌കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. തുടക്കം മുതല്‍ പ്രകോപന മുദ്രാവാക്യം വിളിച്ചായിരുന്നു മാര്‍ച്ച്. സെക്രട്ടേറിയറ്റിലേക്ക് കുപ്പിയും ചീമുട്ടയും എറിഞ്ഞു. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് പ്രധാന റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. എം എല്‍ എമാരായ ഷാഫി പറമ്പില്‍, വിന്‍സെന്റ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിജില്‍ മാക്കുറ്റി തുടങ്ങിയവര്‍ പോലീസുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.

 

---- facebook comment plugin here -----

Latest