Eduline
ഇറ്റലിയാണോ ലക്ഷ്യം അറിയാം മികച്ച സർവകലാശാലകൾ
കല, എൻജിനീയറിംഗ്, ശാസ്ത്രം, മാനവികത, ബിസിനസ്സ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ബിരുദം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രിയപ്പെട്ട രാജ്യമായി ഇറ്റലി മാറിക്കഴിഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി സ്ഥാപനങ്ങളും ആധുനിക ക്യാമ്പസുകളും ഇറ്റലിയെ വേറിട്ടതാക്കുന്നു
ഉയർന്ന കരിയർ ലക്ഷ്യമിടുന്നവരാണോ നിങ്ങൾ? എങ്കിൽ മികച്ച വിദ്യാഭ്യാസത്തിനായി ഇറ്റലിയിലേക്ക് പറക്കാം. ഉയർന്ന നിലവാരമുള്ള അധ്യാപനവും മികച്ച ഗവേഷണ സൗകര്യങ്ങളും പഠനാന്തരീക്ഷവും രാജ്യം വാഗ്‌ദാനം ചെയ്യുന്നു. കല, എൻജിനീയറിംഗ്, ശാസ്ത്രം, മാനവികത, ബിസിനസ്സ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ബിരുദം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രിയപ്പെട്ട രാജ്യമായി ഇറ്റലി മാറിക്കഴിഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി സ്ഥാപനങ്ങളും ആധുനിക ക്യാമ്പസുകളും ഇറ്റലിയെ വേറിട്ടതാക്കുന്നു. ഈ രാജ്യത്തെ പ്രശസ്ത സർവകലാശാലകളെ പരിചയപ്പെടാം.
പോളിടെക്‌നിക് സർവകലാശാല, മിലാനോ
വാസ്തുവിദ്യ, എൻജിനീയറിംഗ്, ഡിസൈൻ പ്രോഗ്രാമുകൾക്ക് പേരുകേട്ട ഇറ്റലിയിലെ പൊതുസർവകലാശാലകളിൽ ഒന്നാണ് മിലാനോയിലെ പോളിടെക്‌നിക്. പൊതു പ്രോഗ്രാമുകൾക്കും ഡിസൈൻ കോഴ്‌സുകൾക്കും പ്രത്യേക പ്രാധാന്യമാണ് സർവകലാശാല നൽകുന്നത്.
പ്രത്യേകത, യോഗ്യത
- ഒന്നിലധികം ഇംഗ്ലീഷ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ
- എൻജിനീയറിംഗ്, ഡിസൈൻ, ആർക്കിടെക്ചർ എന്നിവയിൽ ആഗോള പ്രശസ്തി
- മികച്ച ഗവേഷണ സൗകര്യങ്ങളും വ്യവസായ പങ്കാളിത്തങ്ങളും
- യൂറോപ്പിലെ മറ്റ് സർവകലാശാലകളെ അപേക്ഷിച്ച് താങ്ങാനാകുന്ന ട്യൂഷൻ ഫീസ്
- ബാച്ചിലേഴ്‌സ് ബിരുദം.
- ആർക്കിടെക്ചർ/ഡിസൈൻ പ്രോഗ്രാമുകൾക്ക് പോർട്ട്‌ഫോളിയോ നിർബന്ധം
- ഇംഗ്ലീഷ് കോഴ്സുകൾക്ക് ഭാഷാ പ്രാവീണ്യം (ഐ ഇ എൽ ടി എസ്/ടി ഒ ഇ എഫ് എൽ).
- പ്രോഗ്രാമിനെ ആശ്രയിച്ച് ഏറ്റവും കുറഞ്ഞ സി ജി പി എ (ക്യുമിലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) വേണം.
അവസാന തീയതികളും ഫീസും
- അപേക്ഷാ ഫീസ്: 50 യൂറോ
- സാധരണയായി ഒക്ടോബർ- ഡിസംബർ മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കുക.
- പ്രോഗ്രാമിനെ ആശ്രയിച്ച് നവംബർ/ഡിസംബർ മാസങ്ങളിലാകും കോഴ്സ് തുടങ്ങുക.
ബൊലോഗ്‌ന സർവകലാശാല
യൂറോപ്പിലെ നിലവിലുള്ള ഏറ്റവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനമായ ബൊലോഗ്‌ന സർവകലാശാല അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസമാണ് നൽകുന്നത്. അക്കാദമിക് മികവിന് പേരുകേട്ട ബൊലോഗ്‌ന, ശാസ്ത്രം, മാനവികത, ബിസിനസ്സ്, സാമൂഹിക ശാസ്ത്രം എന്നിവയിൽ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ വാഗ്‌ദാനം ചെയ്യുന്നു. യൂനിബോ ആക്ഷൻ ഒന്ന്, രണ്ട് പോലുള്ള സ്‌കോളർഷിപ്പുകളും നൽകി വരുന്നുണ്ട്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബിരുദങ്ങൾ സർവകലാശാലയെ വിദ്യാർഥികൾക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.
പ്രത്യേകത, യോഗ്യത
- യൂറോപ്പിലെ ഏറ്റവും പഴക്കമേറിയതും ഉയർന്ന റാങ്കുള്ളതുമായ സർവകലാശാലകളിൽ ഒന്ന്.
- ഒന്നിലധികം ഇംഗ്ലീഷ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ
- അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ ലഭ്യമാണ്
- മികച്ച അക്കാദമിക് നെറ്റ്‌വർക്കുകളും ഗവേഷണ പിന്തുണയും
- ഹൈസ്‌കൂൾ, ഡിപ്ലോമ/ബാച്ചിലേഴ്സ് ബിരുദം
- ഇംഗ്ലീഷ് പ്രാവീണ്യം
- ചില പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷകളോ അഭിമുഖങ്ങളോ ആവശ്യമായി വന്നേക്കാം.
അവസാന തീയതികളും ഫീസും
- അപേക്ഷാ ഫീസ്: ഏകദേശം 50 യൂറോ
- ബാച്ചിലർ/മാസ്റ്റർ അവസാന തീയതികൾ: പ്രോഗ്രാം അനുസരിച്ച് വ്യത്യാസപ്പെടുന്നു (സാധാരണയായി ഫെബ്രുവരി-ഏപ്രിൽ).
- സ്‌കോളർഷിപ്പ് അവസാന തീയതികൾ: സാധാരണയായി മാർച്ച്- ഏപ്രിൽ.
സപിയൻസ സർവകലാശാല, റോം
ഇറ്റലിയിലെ ഏറ്റവും വലിയ പൊതുസർവകലാശാലകളിൽ ഒന്നാണ് തലസ്ഥാന നഗരമായ റോമിൽ സ്ഥിതി ചെയ്യുന്ന സപിയൻസ. ശാസ്ത്രം, എൻജിനീയറിംഗ്, മാനവികത, സാമൂഹിക ശാസ്ത്രം എന്നിവയിലുടനീളം നിരവധി പ്രോഗ്രാമുകൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്. റോമിന്റെ മികച്ച അന്തരീക്ഷം അക്കാദമികവും വ്യക്തിഗതവുമായ വളർച്ചക്ക് ഒരു മുതൽക്കൂട്ടാണ്.
പ്രത്യേകത, യോഗ്യത
- ഒന്നിലധികം ഇംഗ്ലീഷ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ
- ഉയർന് നനിലവാരമുള്ള ഗവേഷണ മേഖലകളും യൂറോപ്യൻ സഹകരണവും
- താങ്ങാനാകുന്ന പഠനച്ചെലവുകൾ
- ഹൈസ്‌കൂൾ/ഡിപ്ലോമ/ബാച്ചിലേഴ്സ് ബിരുദം (ആവശ്യാനുസരണം).
- ഇംഗ്ലീഷ് പ്രാവീണ്യം
- നിർദിഷ്ട പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷകളുണ്ടാകും
സമയപരിധിയും ഫീസും
- അപേക്ഷാ ഫീസ്: പ്രോഗ്രാമിനെ ആശ്രയിച്ച് 30-50 യൂറോ.
- പ്രധാന പ്രവേശന സമയപരിധി: മിക്ക പ്രോഗ്രാമുകൾക്കും മാർച്ച്- ജൂൺ.
- സ്‌കോളർഷിപ്പ് സമയപരിധി: വർഷം തോറും ഫെബ്രുവരി-ഏപ്രിൽ.
പാജുവ സർവകലാശാല
1222ൽ സ്ഥാപിതമായ ഇറ്റലിയിലെ ചരിത്രപ്രസിദ്ധമായ പൊതുസർവകലാശാലയാണ് പാജുവ. വൈദ്യശാസ്ത്രം, നിയമം, ശാസ്ത്രം, മാനവികത എന്നീ മേഖലകളിൽ ഉയർന്ന വിദ്യാഭ്യസം നൽകുന്നു. സർവകലാശാലയുടെ അന്താരാഷ്ട്ര പ്രശസ്തി ലോകമെമ്പാടുമുള്ള വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കുന്നു. പ്രായോഗിക പഠനത്തിനും ആഗോള സഹകരണത്തിനും യൂനിവേഴ്‌സിറ്റി പ്രാധാന്യം നൽകുന്നതിലൂടെ വിദ്യാർഥികൾക്ക് അക്കാദമിക് അറിവും പ്രൊ ഫഷനൽ അനുഭവവും നേടാൻ സഹായിക്കുന്നു.
പ്രത്യേകത, യോഗ്യത
- അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നിരവധി ഗവേഷണ അവസരങ്ങൾ
- അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകളും സാമ്പത്തിക സഹായവും
- ഹൈസ്‌കൂൾ, ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലേഴ്‌സ് ബിരുദം
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം (ഐ ഇ എൽ ടി എസ്/ടി ഒ ഇ എഫ് എൽ)
- നിർദിഷ്ട പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷകളുണ്ടാകും
അവസാന തീയതികളും ഫീസും
- അപേക്ഷാ ഫീസ്: ഏകദേശം 50 യൂറോ
- ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും
- പ്രോഗ്രാമിനെ ആശ്രയിച്ച് ഫെബ്രുവരി- മേയിലാകും കോഴ്സ് ആരംഭിക്കുക.





