Connect with us

Eduline

അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി: 28 വരെ അപേക്ഷിക്കാം

നീറ്റ്, സി യു ഇ ടി തുടങ്ങിയ ദേശീയതല പരീക്ഷകൾ വഴിയുള്ള പ്രവേശനത്തിന് പുറമെ, സർവകലാശാല നേരിട്ട് നടത്തുന്ന എ എം യു (അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റി) എൻട്രൻസ് എക്സാം വഴിയാണ് ഭൂരിഭാഗം കോഴ്‌സുകളിലേക്കും അഡ്മിഷൻ നൽകുന്നത്

Published

|

Last Updated

ന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായ അലിഗഢിലെ വിവിധ കോഴ്‌സുകളുടെ പ്രവേശന പരീക്ഷക്ക് ഈ മാസം 28 വരെ അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച് ഡി, ഡിപ്ലോമ തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി വേണം അപേക്ഷിക്കാൻ.

നീറ്റ്, സി യു ഇ ടി തുടങ്ങിയ ദേശീയതല പരീക്ഷകൾ വഴിയുള്ള പ്രവേശനത്തിന് പുറമെ, സർവകലാശാല നേരിട്ട് നടത്തുന്ന എ എം യു (അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റി) എൻട്രൻസ് എക്സാം 2026 വഴിയാണ് ഭൂരിഭാഗം കോഴ്‌സുകളിലേക്കും അഡ്മിഷൻ നൽകുന്നത്. കേരളത്തിലെ വിദ്യാർഥികൾക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പ്ലസ് ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പരീക്ഷാ തീയതി

  • ബി എ (ഓണേഴ്സ്) & ബി എസ്‌സി (ഓണേഴ്സ്): ഏപ്രിൽ 12.
  • ബി കോം (ഓണേഴ്സ്), ബി ടെക്/ബി ആർക് : ഏപ്രിൽ 19
  • ബി എ. എൽ എൽ ബി (മലപ്പുറം ക്യാമ്പസിലും), എൻജിനീയറിംഗ് ഡിപ്ലോമ: ഏപ്രിൽ 26.
  • എം ബി എ, ബി എഡ് (മലപ്പുറം ക്യാമ്പസിലും): ജൂൺ ഏഴ്.
---- facebook comment plugin here -----

Latest