Kerala
തൃശൂരില്‍ ബാറില്‍ സംഘര്‍ഷം; യുവാവിന്റെ തലയോട്ടി അടിച്ചു തകര്‍ത്തു
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മര്‍ദനമേറ്റ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീര്‍.

തൃശൂര്‍ | പെരുമ്പിലാവില്‍ ബാറിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചു തകര്‍ത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രി പത്തോടെ കെആര്‍ ബാറിലാണ് സംഭവം.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മര്‍ദനമേറ്റ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീര്‍. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ബാറില്‍ വെച്ച് യുവാക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
ഷെക്കീറിനെ ബാറില്‍ നിന്ന് ആദ്യം ഇറക്കിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാറിന് പുറത്ത് റോഡിന് സമീപം യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. പരുക്കേറ്റ യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.