National
പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്
ശ്രീനഗര്‍ | ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പുല്‍വാമയിലെ നിഹാമ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
സുരക്ഷാ സേനയും പോലീസും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കശ്മീര്‍ സോണ്‍ പോലീസ് എക്‌സിലൂടെ അറിയിച്ചു. തിരച്ചിലിനിടെ സുരക്ഷാസേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.







