Connect with us

food poison

ചെറുവത്തൂര്‍ ഭക്ഷ്യവിഷബാധ: സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം സ്ഥിരീകരിച്ചു

കുരുമുളക് പൊടിയിലാണ് സാല്‍മണൊല്ല ബാക്ടീരയയുടെ സാന്നിധ്യം കണ്ടത്.

Published

|

Last Updated

കാസര്‍കോട് | ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 16കാരി മരിച്ച സംഭവത്തില്‍ റസ്‌റ്റോറന്റില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളില്‍ ഷിഗല്ല, സാല്‍മണൊല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അന്തിമ പരിശോധനാ റിപ്പോര്‍ട്ടിലാണ് അതിമാരകമായ ഈ ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഭക്ഷ്യവിഷബാധയുണ്ടായ റസ്റ്റോറന്റില്‍ നിന്ന് 13 സാമ്പിളുകളാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചത്.

ഇവിടെ നിന്ന് ശേഖരിച്ച ചിക്കന്‍ ഷവര്‍മ സാമ്പിളില്‍ സാല്‍മൊണല്ല, ഷിഗല്ല, ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇ കോളി, കോളിഫോം സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. കുരുമുളക് പൊടിയിലാണ് സാല്‍മണൊല്ല ബാക്ടീരയയുടെ സാന്നിധ്യം കണ്ടത്.

ചെറുവത്തൂരിലെ ഐഡിയല്‍ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും മറ്റുമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിക്കുകയും ചെയ്ത. ഇരുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

Latest