Connect with us

National

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലി ചത്തു

നമീബിയിയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോയില്‍ എത്തിച്ചതില്‍ പത്താമത്തെ ചീറ്റയാണ് ചത്തത്.

Published

|

Last Updated

കുനോ | മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലി ചത്തു. ശൗര്യ എന്ന് പേരിട്ടിരുന്ന ചീറ്റപ്പുലിയുടെ മരണമാണ് സ്ഥിരീകരിച്ചത്. നമീബിയിയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോയില്‍ എത്തിച്ചതില്‍ പത്താമത്തെ ചീറ്റയാണ് ചത്തത്. രാവിലെ മുതല്‍ അവശതയും നടക്കാനുള്ള ബുദ്ധിമുട്ടും ചീറ്റയ്ക്ക് ഉണ്ടായിരുന്നു.അതിനാല്‍ രാവിലെ 11 മണി മുതല്‍ തന്നെ ചീറ്റ പാര്‍ക്ക് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു.

ഇതുവരെ ഇവിടെ പ്രായപൂര്‍ത്തിയായ ഏഴ് ചീറ്റപ്പുലികളും മൂന്ന് പുലിക്കുട്ടികളും ചത്തിരുന്നു. വിവിധ തരത്തിലുള്ള അണുബാധ മൂലമാണ് ഇവയെല്ലാം മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ മരണം സ്ഥിരീകരിച്ച ശൗര്യ എന്ന ചീറ്റപ്പുലിയുടെ പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം അറിയാന്‍ കഴിയൂവെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest