Connect with us

Kerala

കൈക്കൂലി വാങ്ങി; കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

കുട്ടമണി കെഎന്‍ ആണ് തൃശ്ശൂര്‍ വിജിലന്‍സിന്റെ കെണിയിലായത്.

Published

|

Last Updated

തൃശൂര്‍| ചെടിച്ചട്ടി ഓഡര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍. കുട്ടമണി കെഎന്‍ ആണ് തൃശ്ശൂര്‍ വിജിലന്‍സിന്റെ കെണിയിലായത്. ചട്ടിയൊന്നിന് മൂന്ന് രൂപയാണ് കുട്ടമണി കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. ചിറ്റിശ്ശേരിയിലെ പാത്രം നിര്‍മ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോടാണ് ചെയര്‍മാന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

25000 രൂപ വേണമെന്നാണ് ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 20000 കൊടുക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. തുടര്‍ന്ന് ചെയര്‍മാനെതിരെ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. കമ്മീഷന്റെ ആദ്യ പതിനായിരം രൂപ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച് കൈപ്പറ്റുന്നതിനിടെയാണ് വിജിലന്‍സ് കുട്ടമണിയെ പിടികൂടിയത്.

 

 

 

---- facebook comment plugin here -----

Latest