Connect with us

PFI BAN

ആര്‍ എസ് എസ് നേതാക്കളുടെ സുരക്ഷക്കായി കേന്ദ്ര സേന കേരളത്തില്‍

അഞ്ച് ആര്‍ എസ് എസ് നേതാക്കളുടെ സുരക്ഷക്ക് 50 സി ആര്‍ പി എഫുകാര്‍

Published

|

Last Updated

കൊച്ചി | പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ കേരളത്തിലെ ആര്‍ എസ് എസ് നേതാക്കളുടെ സുരക്ഷക്കായി കേന്ദ്ര സേനയെത്തി. ആര്‍ എസ് എസ് നേതാക്കളുടെ ജീവന് ഭീഷണിയുണ്ടെന്ന കേന്ദ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സേനയെ കേരളത്തിലേക്ക് വിട്ടത്.

അഞ്ച് ആര്‍ എസ് എസ് നേതാക്കള്‍ക്കാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് വിലയിരുത്തിയിരിക്കുന്നത്. ഇവരുടെ സുരക്ഷക്കായി 50 സി ആര്‍ പി എഫുകാര്‍ ആലുവയിലെത്തി. ആലുവയിലെ ആര്‍ എസ് എസ് കാര്യാലയത്തിന് മുന്നില്‍ ആയുധധാരികളായ സി ആര്‍ പി എഫുകാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ കൂടുതല്‍ കേന്ദ്രസേനയെ അയക്കാനാണ് ആഭ്യന്തര മ്ര്രന്താലയത്തിന്റെ തീരുമാനം.

Latest