Connect with us

National

പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്തു വിടണമെന്ന് കേരളത്തോട് കേന്ദ്രം

കേരളം അഞ്ചുദിവസത്തെ കണക്ക് തിങ്കളാഴ്ച പുതുക്കിയതാണ്കണക്കില്‍ വര്‍ധനവിന് കാരണമായത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രം. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. പ്രതിദിന കണക്കുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് നിര്‍ത്തി വെച്ച കേരള സര്‍ക്കാറിന്റെ നടപടി കേന്ദ്രത്തിന്റെ മൊത്തത്തിലുള്ള കണക്കെടുപ്പിനെ ബാധിച്ചതായി കത്തില്‍പറയുന്നു. ഏപ്രില്‍ 13നു ശേഷം ഏപ്രില്‍ 18നാണ് കൊവിഡ് കണക്കുകള്‍ കേരളം പുതുക്കിയത്. രാജ്യത്ത് കോവിഡ് കേസുകളില്‍ തിങ്കളാഴ്ച 90 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേരളം അഞ്ചുദിവസത്തെ കണക്ക് തിങ്കളാഴ്ച പുതുക്കിയതാണ്കണക്കില്‍ വര്‍ധനവിന് കാരണമായത്.

അഞ്ചുദിവസത്തെ കണക്ക് ഒറ്റയടിക്ക് ഒരുദിവസം പുതുക്കി അറിയിക്കുമ്പോള്‍ അത് ഒരു ദിവസത്തെ വര്‍ധനയായി കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് ഒഴിവാക്കണമെന്നും കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരുന്നതായി ചൂണ്ടിക്കാട്ടിയാണ് കേരളം പ്രതിദിന കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തിവെച്ചത്. തിങ്കളാഴ്ച രാജ്യത്ത് 2181 പുതിയ കൊവിഡ് കേസുകളും 214 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 940 കേസുകളും 213 മരണങ്ങളും കേരളത്തില്‍ നിന്നുള്ളതായിരുന്നു.

Latest