Ongoing News
യു ഡി എഫ് വിജയത്തില്‍ അബുദാബിയിലും ആഘോഷം
അബുദബി മലയാളി സമാജത്തില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ചു വിതരണം ചെയ്തു

അബുദബി | യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തതിന്റെ വിജയത്തില്‍ ഇന്‍കാസ് അബുദബി പ്രവര്‍ത്തകര്‍ ആഘോഷിച്ചു. അബുദബി മലയാളി സമാജത്തില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ചു വിതരണം ചെയ്തു. ജനദ്രോഹ സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് വോട്ടെടുപ്പില്‍ കണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എ എം അന്‍സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം യു ഇര്‍ഷാദ് സ്വാഗതവും ട്രഷറര്‍ സാബു അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.
ടി എം നിസ്സാര്‍, ടി വി സുരേഷ്‌കുമാര്‍, അബ്ദുല്ല സവാദ്, എന്‍ പി മുഹമ്മദാലി, ദശപുത്രന്‍, നിബു സാം ഫിലിപ്് സംസാരിച്ചു.
---- facebook comment plugin here -----