Connect with us

Kerala

കൊല്ലത്ത് ഗാനമേളക്കിടെ നൃത്തം ചെയ്തയാളെ മര്‍ദിച്ച കേസ്; പ്രതി പിടിയില്‍

തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ബാലചന്ദ്രനെ (57)യാണ് കസേര കൊണ്ട് മര്‍ദിച്ചത്

Published

|

Last Updated

കൊല്ലം| കൊല്ലം ആശ്രാമം ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഗാനമേളക്കിടെ നൃത്തം ചെയ്തയാളെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍. ആശ്രാമം സ്വദേശി ശ്യാംകുമാറാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ബാലചന്ദ്രനെ(57)യാണ് ശ്യാം കുമാര്‍ കസേര കൊണ്ട് മര്‍ദിച്ചത്.

കാണികള്‍ക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രന്‍ വേദിക്ക് മുന്നിലെത്തി. ഇതിനിടെ മദ്യലഹരിയിലായിരുന്ന ബാലചന്ദ്രനെ ശ്യാംകുമാര്‍ പ്ലാസ്റ്റിക്ക് കസേര കൊണ്ട് മുഖത്തടിച്ചു. അടിയുടെ ആഘാതത്തില്‍ ബാലചന്ദ്രന്റെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തു.

സംഭവത്തില്‍ കാണികളടക്കം ആരും ഇടപെട്ടില്ലായിരുന്നു. സ്റ്റേജില്‍ പാട്ടുപാടിക്കൊണ്ടിരുന്നയാള്‍ മാത്രമാണ് ചെറുതായെങ്കിലും പ്രതിഷേധം അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പ്രതിക്കെതിരെ കേസെടുക്കണമെന്ന് ശക്തമായ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് ബാലചന്ദ്രന്‍ തന്നെ പരാതി നല്‍കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest