Connect with us

Kerala

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍ ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം|ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. നേരത്തെ മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫല പ്രഖ്യാപനവും നീട്ടി. എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെ 72 കേന്ദ്രങ്ങളിലായി നടക്കും.

ഈ വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. ഈ വര്‍ഷം അഞ്ചാം ക്ലാസ് മുതല്‍ പഠന പിന്തുണ പരിപാടിയുണ്ടാകും. 30 ശതമാനം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് രണ്ടാഴ്ച അധിക ക്ലാസും ശേഷം പരീക്ഷയും നടത്തും. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ മേയ് രണ്ട് മുതല്‍ ആരംഭിക്കും. സ്‌കൂള്‍ പ്രവേശന പരീക്ഷാ നടത്താന്‍ പാടില്ലെന്നും സ്‌കൂള്‍ മെയ്ന്റനന്‍സ് മേയ് 30നകം പൂര്‍ത്തീകരിക്കണമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

 

 

 

 

Latest