Connect with us

Kerala

മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹരജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി

മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സിഎംആര്‍എല്‍ ഹരജിയില്‍ പറയുന്നു

Published

|

Last Updated

തിരുവനന്തപുരം |  മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹരജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒ, ഇ ഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാണ് സിഎംആര്‍എല്ലിന്റെ ഹരജിയിലെ ആവശ്യം. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സിഎംആര്‍എല്‍ ഹരജിയില്‍ പറയുന്നു

കമ്പനികാര്യ മന്ത്രാലയത്തിന് പുറമെ എസ്എഫ്‌ഐഒയ്ക്കും ആദായ നികുതി വകുപ്പിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിഎംആര്‍എല്ലിന്റെ ഹരജി അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.ഇതിന് മുമ്പായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് നവീന്‍ ചൗള അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും സിഎംആര്‍എല്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.