Kerala
മലപ്പുറം നന്നമ്പ്രയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടി കവര്‍ന്നു
നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് കാര്‍ അടിച്ചുതകര്‍ത്ത ശേഷമായിരുന്നു കവര്‍ച്ച.

മലപ്പുറം | നന്നമ്പ്രയില്‍ വന്‍ കവര്‍ച്ച. കാര്‍ യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടി രൂപ കവര്‍ന്നു.
നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ഇന്ന് രാത്രി 9.50ഓടെ തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയിലായിരുന്നു സംഭവം. ഹനീഫ, അഷ്‌റഫ് എന്നീ അറക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
മാരകായുധങ്ങള്‍ ഉപയോഗിച്ച് കാര്‍ അടിച്ചുതകര്‍ത്ത ശേഷമായിരുന്നു പണം കവര്‍ന്നത്. സ്ഥലം വിറ്റ ശേഷം കൊണ്ടുവന്ന പണമാണ് കവര്‍ന്നത്.
---- facebook comment plugin here -----