Connect with us

From the print

ഇ കെ വിഭാഗം മുശാവറക്ക് മുമ്പ് രഹസ്യ യോഗമെന്ന് പ്രചാരണം, വിവാദം

. ഇത് സംബന്ധിച്ച് ലീഗ് അനുകൂലികൾ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും ചെയ്തു.

Published

|

Last Updated

കോഴിക്കോട് | ഉമർ ഫൈസി മുക്കത്തിന്റെ നേതൃത്വത്തിൽ ഇ കെ വിഭാഗം മുശാവറയുടെ മുമ്പ് അംഗങ്ങൾ രഹസ്യ യോഗം ചേർന്നതായി പ്രചാരണം. അസ്ഗറലി ഫൈസി, സലാം ബാഖവി വടക്കേക്കാട്, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഐ ബി ഉസ്മാൻ ഫൈസി ഉൾപ്പെടെ 12 പേർ രഹസ്യ യോഗം ചേർന്നെന്നാണ് മറുപക്ഷം പ്രചരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ലീഗ് അനുകൂലികൾ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും ചെയ്തു.
പങ്കെടുത്തുവെന്ന് പറയുന്ന 12 പേരുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, മുശാവറ അംഗമല്ലാത്ത മുസ്തഫ മുണ്ടുപാറ, മോയിൻ കുട്ടി മാസ്റ്റർ എന്നിവരുടെ ഫോട്ടോയും ഇ പോസ്റ്ററിലുണ്ട്.
ഇതിന് പിന്നാലെ യോഗത്തിൽ പങ്കെടുത്തെന്ന പ്രചാരണം നിഷേധിച്ച് സി കെ അബ്ദുർറഹ്്മാൻ ഫൈസിയുടെതെന്ന പേരിൽ കുറിപ്പ് പുറത്തുവന്നു. രഹസ്യയോഗത്തിൽ താൻ പങ്കെടുത്തുവെന്ന തരത്തിൽ വ്യാപക പ്രചാരണം നടക്കുന്നതായി അറിയാനിടയായെന്നും എന്നാൽ കഴിഞ്ഞ അഞ്ചാം തീയതി മുശാവറ യോഗം നടക്കുന്ന ദിവസം നേരത്തേ എത്തണമെന്ന് ഉമർ ഫൈസിയും മോയിൻ കുട്ടി മാസ്റ്ററും ഫോണിൽ വിളിച്ചു പറഞ്ഞ അടിസ്ഥാനത്തിലാണ് യോഗത്തിൽ പങ്കെടുത്തത് എന്നുമായിരുന്നു കുറിപ്പ്. യോഗത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഉസ്താദുമാർക്കുമുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കുറിപ്പിൽ ഉണ്ടായിരുന്നു.

ഇതിന് പിന്നാലെ കുറിപ്പ് വ്യാജമാണെന്ന് വ്യക്തമാക്കി സി കെ അബ്ദുർറഹ്്മാൻ ഫൈസി രംഗത്തെത്തി. തന്നെ യോഗത്തിന് ആരും ക്ഷണിച്ചിട്ടില്ലെന്നും യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും ഇങ്ങനെയൊരു കുറിപ്പെഴുതിയിട്ടുമില്ലെന്ന അദ്ദേഹത്തിന്റെ തന്ന ശബ്ദ സന്ദേശം പുറത്തുവന്നു. തന്റെ പേരിൽ പച്ച നുണ ആരോ എഴുതിവിട്ടതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗം സ്ഥിരീകരിക്കാൻ ലീഗ് പക്ഷം ഇറക്കിയതാണ് അബ്ദുർറഹ്്മാൻ ഫൈസിയുടെ പേരിലുള്ള വ്യാജ കുറിപ്പെന്നാണ് മറുപക്ഷം പറയുന്നത്.
രഹസ്യ യോഗം നടത്തിയ ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബഹാഉദ്ദീൻ നദ്്വി, എം പി മുസ്തഫൽ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങി ലീഗ് അനൂകൂലികൾ രംഗത്തെത്തി. ഉമർ ഫൈസിയെ സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും മുശാവറയുടെ പവിത്രത കളങ്കം വരാതെ സൂക്ഷിക്കാൻ മുൻകൈയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഐകൃശ്രമം തുടരുമ്പോൾ ഐക്യത്തിന് വില കൽപ്പിക്കാതെയുള്ള ഗൂഢാലോചനകളും രഹസ്യ യോഗങ്ങളും ആശങ്കാജനകമാണ്. മുശാവറക്ക് മുമ്പ് ഏതാനും പേർ ചേർന്ന് അജൻഡ രൂപപ്പെടുത്തുന്നതും സമ്മർദതന്ത്രം മെനയുന്നതും പിന്നീട് നടക്കുന്ന അവകാശവാദങ്ങളും പരമാധികാര സഭയുടെ സത്‌പേരിന് കളങ്കം വരുത്തുന്നതാണെന്നും അവർ വ്യക്തമാക്കി.

Latest