Connect with us

haridwar hatespeech

ഹരിദ്വാറിലെ വംശഹത്യാ ആഹ്വാനം; സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്

സന്‍സദില്‍ പങ്കെടുക്കുകയും പരിപാടി സംഘടിപ്പിക്കുകയും ചെയ്ത സംഘടനകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ഹരിദ്വാറിലെ ധര്‍മസന്‍സദ് സന്യാസി സമ്മേളനത്തില്‍ രാജ്യത്തെ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പൊതു താത്പര്യ ഹരജിയിന്മേല്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സന്‍സദില്‍ പങ്കെടുക്കുകയും പരിപാടി സംഘടിപ്പിക്കുകയും ചെയ്ത സംഘടനകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ നേരത്തെ വിധികള്‍ ഉണ്ടായിട്ടെന്നും ഈ കേസില്‍ അത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കപ്പെടുന്നില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.

പരാതിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ഹാജരായത്. ഇത്തരം കൂടുതല്‍ സമ്മേളനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നും അടുത്ത സമ്മേളനത്തിന് മുന്നോടിയായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കണമെന്നും കപില്‍ സിബല്‍ കോടതയില്‍ ആവശ്യപ്പെട്ടു.