Connect with us

KIIFB

കിഫ്ബിക്കെതിരെ വീണ്ടും സി എ ജി റിപ്പോര്‍ട്ട്

കിഫ്ബിക്ക് നിയമസഭയുടെ അംഗീകാരമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്

Published

|

Last Updated

തിരുവനന്തപുരം | വലിയ വികസന പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള കേരള സര്‍ക്കാറിന്റെ കിഫ്ബിക്കെതിരെ വീണ്ടും സി എ ജി റിപ്പോര്‍ട്ട്. കിഫ്ബി സംസ്ഥാനത്തിന്റെ കടക്കെണി വര്‍ധിപ്പിക്കുമെന്നും നിയമസഭയുടെ മേശപ്പുറത്ത് വെച്ച് റിപ്പോര്‍ട്ടില്‍.

കിഫ്ബിക്ക് നിയമസഭയുടെ അംഗീകാരമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കിഫ്ബി വായ്പകളുടെ തിരിച്ചടവ് പൊതു ഫണ്ടിലാണെന്നും ഇത് സംസ്ഥാനത്തിന്റെ കടക്കെണി വര്‍ധിപ്പിക്കുമെന്നാണ് സി എ ജിയുടെ കണ്ടെത്തല്‍. കിഫ്ബി വായ്പകള്‍ ബജറ്റിതര വായ്പകളാണ്. ആകസ്മിക വായ്പകളാണെന്ന സര്‍ക്കാറിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Latest