National
മഹാരാഷ്ട്രയില്‍ ബസ് ട്രക്കില്‍ ഇടിച്ച് 25 യാത്രക്കാര്‍ക്ക് പരിക്ക്
പാല്‍ഘറില്‍ നിന്ന് വാഡയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പാല്‍ഘര്‍| മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ബസും ട്രക്കും ഇടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. 65 യാത്രക്കാരുമായി ബസ് പാല്‍ഘറില്‍ നിന്ന് വാഡയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്നാണ് കുഡൂസിന് സമീപം ഇന്നലെ രാവിലെ 10 മണിയോടെ അപകടമുണ്ടായത്.
ട്രക്കിന്റെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് പിന്നിലിരുന്ന ബസ് ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് വാഡ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ് ഡ്രൈവറും കണ്ടക്ടറുമടക്കം 25 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
നാട്ടുകാരും പോലീസും സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള പബ്ലിക് ഹെല്‍ത്ത് സെന്ററിലേക്കെത്തിച്ചെന്നും ഗുരുതരമായി പരിക്കേറ്റ 47 കാരിയായ സ്ത്രീയെ ചികിത്സയ്ക്കായി വാഡ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.