accident pathanamthitta
പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പത്ത് പേര്‍ക്ക് പരുക്ക്
തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്
പത്തനംതിട്ട | ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന ഭക്തന്മാര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരുക്ക്. മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. തമിഴ്‌നാട്ടിലെ ഈറോഡ് നിന്നെത്തിയവര്‍ സഞ്ചരിച്ച ബസാണ് പത്തനംതിട്ട ളാഹയില്‍ ഇന്ന് രാവിലെ 3.30ഓടെ മറിഞ്ഞത്. പരുക്കേറ്റവരില്‍ ഏഴ് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഗുരുതര പരുക്കുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
---- facebook comment plugin here -----





