Connect with us

Ongoing News

കത്തിക്കയറി ഗില്ലും മില്ലറും; മുംബൈക്ക് വിജയ ലക്ഷ്യം 208 റണ്‍സ്

ഓപണര്‍ വൃദ്ധിമാന്‍ ഗിൽ 34 ബോളില്‍ 56 റണ്‍സ്

Published

|

Last Updated

അഹ്മദാബാദ് | പതിയെ കത്തിത്തുടങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് കൂറ്റന്‍ ടോട്ടലുമായി ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് 207 റണ്‍സ് എന്ന ടോട്ടല്‍ നേടിയത്. അവസാന ആറ് ഓവറില്‍ 94 റണ്‍സാണ് ഗുജറാത്ത് താരങ്ങള്‍ അടിച്ചെടുത്തത്.

34 ബോളില്‍ 56 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനമാണ് ആതിഥേയരായ ഗുജറാത്തിന് മികച്ച സ്‌കോര്‍ നല്‍കിയത്. 22 ബോളില്‍ 46 റണ്‍സെടുത്ത മില്ലറും സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെയാണ് മില്ലര്‍ 46 റണ്‍സെടുത്തത്.

21 ബോളില്‍ 42 റണ്‍സെടുത്ത അഭിനവ് മനോഹറും നന്നായി കളിച്ചു. അഭിനവിന്റെ ബാറ്റില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറും പിറന്നു.
അവസാനമെത്തിയ തെവാത്തിയ നിന്നു കത്തുകയായിരുന്നു. വെറും അഞ്ച് പന്തില്‍ 20 റണ്‍സാണ് രാഹുല്‍ തെവാത്തിയ അടിച്ചുകൂട്ടിയത്. ഇതില്‍ തുടര്‍ച്ചയായ രണ്ടെണ്ണം ഉള്‍പ്പെടെ മൂന്ന് സിക്‌സറുകള്‍ പറന്നു.

മുംബൈ ബോളിംഗില്‍ പിയൂഷ് ചൗള രണ്ട് വിക്കറ്റ് നേടി. അര്‍ജുന്‍ ടെണ്ടുല്‍കര്‍, ജെയ്‌സണ്‍ ബെഹ്‌റെന്‍ഡോര്‍ഫ്, റിലെ മെറിഡിത്ത്, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വയറു നിറയെ അടി വാങ്ങിയ കാമറൂണ്‍ ഗ്രീനിന് വിക്കറ്റൊന്നും ലഭിച്ചതുമില്ല. രണ്ട് ഓവറില്‍ 39 റണ്‍സാണ് കാമറൂണ്‍ വഴങ്ങിയത്.