International
ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവെച്ചു
രണ്ട് ഉദ്യോഗസ്ഥരാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്.
ലണ്ടന്‍ | ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ രാജിവെച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പരാതിക്ക് പിന്നാലെയാണ് രാജിവെച്ചത്. മന്ത്രിയുടെ പെരുമാറ്റം മോശമായിരുന്നുവെന്നായിരുന്നു പരാതി. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് അടക്കം മന്ത്രി വളരെ മോശമായാണ് പെരുമാറിയിരുന്നതെന്നും ചിലര്‍ കരയേണ്ടുന്ന സാഹചര്യം വരെ ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ഉദ്യോഗസ്ഥരാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്.
ഋഷി സുനക് സര്‍ക്കാറില്‍ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഡൊമിനിക് റാബ്







