suspension
കൈക്കൂലി: കണ്ണൂരിലെ പോലീസ് സ്‌റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍
സി ഐ, എസ് ഐ, സീനിയര്‍ സി പി ഒ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കണ്ണൂര്‍ | കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കണ്ണൂര്‍ പഴയങ്ങാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. സി ഐ, എസ് ഐ, സീനിയര്‍ സി പി ഒ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സി ഐ. ഇ കെ രാജഗോപാല്‍, എസ് ഐ. പി ജി ജിമ്മി, സീനിയര്‍ സി പി ഒ. പി ആര്‍ സര്‍ഗധരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് നടപടിക്ക് കാരണമായത്. മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കാനാണ് കൈക്കൂലി വാങ്ങിയത്.
---- facebook comment plugin here -----


