Kerala
ബ്രഹ്മപുരത്തെ അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാന്‍: വി ഡി സതീശന്‍
മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപനമില്ല.

കൊച്ചി| ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തില്‍ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ മന്ത്രിതലത്തില്‍ നടക്കുന്ന ചര്‍ച്ച നിരാശാജനകമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നു ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തി സര്‍വ്വേ നടത്തും. പുക ശ്വസിച്ചതിനെത്തുടര്‍ന്നുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം.
---- facebook comment plugin here -----