Connect with us

test series

അടിപതറി ഇംഗ്ലണ്ട്; അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി

ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ബോളിംഗിലും ആ പ്രകടനം തുടര്‍ന്നതാണ് ഇംഗ്ലീഷ് ബാറ്റിംഗിന് പ്രഹരമായത്.

Published

|

Last Updated

ബിര്‍മിംഗ്ഹാം | ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ താളം കണ്ടെത്താനാകാതെ ഇംഗ്ലീഷ് ബാറ്റ്മാന്‍മാര്‍. 84 റണ്‍സെടുക്കുന്നതിനിടെ ആതിഥേയരുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യ 416 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 332 റണ്‍സിന് പിന്നിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട്.

ബാറ്റിംഗില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ബോളിംഗിലും ആ പ്രകടനം തുടര്‍ന്നതാണ് ഇംഗ്ലീഷ് ബാറ്റിംഗിന് പ്രഹരമായത്. ബുംറ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു. 31 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് ഭേദപ്പെട്ട് ബാറ്റ് വീശിയത്. ജോന്നി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ക്രീസിലുള്ളത്.

ഇന്ത്യക്ക് വേണ്ടി റിഷഭ് പന്തും രവീന്ദ്ര ജഡേജയും സെഞ്ചുറി നേടിയിരുന്നു. ജസ്പ്രീത് ബുംറ പുറത്താകാതെ 31 റണ്‍സെടുത്തു. ബ്രോഡിന്റെ ഒരോവറില്‍ എക്‌സ്ട്രാസ് അടക്കം 35 റണ്‍സാണ് ബുംറ നേടിയത്.

Latest