Kerala
കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നും ബോസ് കൃഷ്ണമാചാരി രാജിവെച്ചു
കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു
കൊച്ചി | പ്രശസ്ത ചിത്രകലാകാരന്‍ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാെല ഫൗണ്ടേഷനില്‍ നിന്ന് രാജി വച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു .കുടുംബപരമായ കാരണങ്ങളാണ് രാജിയെന്നാണ് വിശദീകരണം.
കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു.
കഴിഞ്ഞ ഡിസംബര്‍ 12ന് ആരംഭിച്ച് 110 ദിവസത്തിനു ശേഷം 2026 മാര്‍ച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയില്‍ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് രാജിവച്ചിരിക്കുന്നത്.
---- facebook comment plugin here -----




