Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കെ പി ശങ്കരദാസ് അറസ്റ്റില്‍
ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ശങ്കര്‍ദാസ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയായിരുന്നു അറസ്റ്റ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇന്ന് വൈകുന്നേരത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശില്‍പ കേസിലും കട്ടിളപ്പടി കേസിലും 11ാം പ്രതിയാണ് ശങ്കരദാസ്.
എസ്പി ശശിധരന്‍ ആശുപത്രിയില്‍ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലം വിജിലന്‍സ് കോടതിയെ അറസ്റ്റിന്റെ വിശദാംശങ്ങള്‍ എസ്‌ഐടി അറിയിച്ചിരുന്നു.
ജ്വല്ലറി ഉടമ ഗോവര്‍ധന്‍ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബദ്റുദ്ദീന്‍ എസ്എടിക്ക് വിമര്‍ശമുന്നയിച്ചത്. പ്രതി ചേര്‍ത്ത അന്ന് മുതല്‍ ഒരാള്‍ ആശുപത്രിയില്‍ കിടക്കുകയാണ്. അയാളുടെ മകന്‍ എസ്പിയാണ്, അതാണ് ആശുപത്രിയില്‍ പോയതെന്നും ജസ്റ്റിസ് ബദ്റുദ്ദീന്‍ വിമര്‍ശിച്ചു. എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കരദാസ്




