Kerala
കോട്ടയത്ത് ബൈക്കില്‍ ബസിടിച്ച് യുവതി മരിച്ചു
ഇന്ന് ഉച്ചയോടെയാണ് സംഭവം
കോട്ടയം | കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വൈക്കം വെച്ചൂര്‍ അംബിക മാര്‍ക്കറ്റിലുണ്ടായ അപകടത്തില്‍ മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി സ്മിത സാറാ വര്‍ഗീസ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
---- facebook comment plugin here -----




