Connect with us

First Gear

ബിഎംഡബ്ല്യു ഐഎക്‌സ്1 ഇലക്ട്രിക് എസ്യുവി ഇന്ത്യയിലെത്തി

66.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ബിഎംഡബ്ല്യു ഐഎക്‌സ്1 ഇലക്ട്രിക് എസ്യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ എക്‌സ് ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയുമായിട്ടാണ് വാഹനം വരുന്നത്. ഒറ്റ ചാര്‍ജില്‍ 440 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ഈ വാഹനത്തിന് കഴിയും. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളുമായി വരുന്ന ബിഎംഡബ്ല്യു ഐഎക്‌സ്1 ഇലക്ട്രിക് എസ്യുവിയില്‍ 66.4 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കാണ് കമ്പനി നല്‍കിയിട്ടുള്ളത്.

ഓരോ ആക്സിലിലും ഘടിപ്പിച്ച മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് വഴി നാല് വീലുകളിലേക്കും പവര്‍ എത്തും. വാഹനത്തിലെ ഇലക്ട്രിക് മോട്ടോറിന് 308 ബിഎച്ച്പി പവറും 494 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് ലക്ഷ്വറി എസ്യുവിയുടെ പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയാണ്. പുതിയ ഐഎക്‌സ്1 കംപ്ലീറ്റ്‌ലി ബിള്‍ഡ് യൂണിറ്റായാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തുക. 66.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഈ വാഹനം ബുക്ക് ചെയ്യേണ്ടത്. വാഹനത്തിന്റെ ഡെലിവറി 2023 ഒക്ടോബര്‍ മുതല്‍ ആരംഭിക്കും.

 

 

Latest