National
മധ്യപ്രദേശിലെ എയിംസില്‍ നിന്നും രക്തവും പ്ലാസ്മയും മോഷണം പോകുന്ന സംഭവം; ജീവനക്കാരനെതിരെ കേസ്
ഈ സിസിടിവി ദൃശ്യങ്ങളില്‍ ഔട്ട്സോഴ്സ് ജീവനക്കാരനായ ഒരാള്‍ രക്തം, പ്ലാസ്മ യൂണിറ്റുകള്‍ മോഷ്ടിച്ച് ഒരു അജ്ഞാത വ്യക്തിക്ക് കൈമാറുന്നത് കണ്ടെത്തി.

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ബ്ലഡ് ബേങ്കില്‍ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഔട്ട്സോഴ്സ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.
ബ്ലഡ് ബേങ്കില്‍ നിന്ന് ഏറെക്കാലമായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാകുന്നുണ്ടായിരുന്നു. ഇതേത്ുടര്‍ന്ന് അധികൃതര്‍ ബ്ലഡ് ബേങ്കില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഈ സിസിടിവി ദൃശ്യങ്ങളില്‍ ഔട്ട്സോഴ്സ് ജീവനക്കാരനായ ഒരാള്‍ രക്തം, പ്ലാസ്മ യൂണിറ്റുകള്‍ മോഷ്ടിച്ച് ഒരു അജ്ഞാത വ്യക്തിക്ക് കൈമാറുന്നത് കണ്ടെത്തി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എയിംസ് അധികൃതര്‍ ബാഗ് സെവാനിയപോലീസില്‍ പരാതി നല്‍കിയത്.
പരാതിയെത്തുടര്‍ന്ന് ഔട്ട്സോഴ്സ് ജീവനക്കാരനെതിരെ മോഷണക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ബ്ലഡ് ബേങ്കില്‍ നിന്ന് മോഷണം പോയ രക്ത, പ്ലാസ്മ യൂണിറ്റുകള്‍ എവിടേക്കാണ് കടത്തിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.