Connect with us

Ongoing News

അയ്യപ്പന്റെ നടയും കട്ടിളപ്പടിയുമെന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും പ്രദര്‍ശനം നടത്തി; നടന്‍ ജയറാം അടക്കം പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് 2019ല്‍ ചെന്നൈയില്‍ വച്ച് നടന്ന പൂജയില്‍ പങ്കെടുത്തതെന്ന് നടന്‍ ജയറാം

Published

|

Last Updated

പത്തനംതിട്ട |  ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും പ്രദര്‍ശനം സംഘടിപ്പിച്ചു. നടന്‍ ജയറാം അടക്കം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അതേ സമയം സംഭവത്തില്‍ വിശദീകരണവുമായി ജയറാം രംഗത്തെത്തി.ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് 2019ല്‍ ചെന്നൈയില്‍ വച്ച് നടന്ന പൂജയില്‍ പങ്കെടുത്തതെന്ന് നടന്‍  പറയുന്നു..

ശബരിമലയിലേക്കുള്ള വാതിലെന്ന പേരില്‍ ചെന്നൈയില്‍ ചടങ്ങ് നടത്തിയത് വിവാദമായതിനു പിന്നാലെയാണ് നടന്റെ വിശദീകരണം. ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയില്‍ പങ്കെടുത്തത്. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ തന്റെ വീട്ടില്‍ വച്ചല്ല പൂജ നടന്നത്. ചന്നൈയിലെ അമ്പത്തൂരില്‍ വാതില്‍ നിര്‍മിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി.

 

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ശബരിമലയില്‍ വച്ചു കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതില്‍ എന്നാണ് പറഞ്ഞത്.ചടങ്ങില്‍ വീരമണിയെ ക്ഷണിച്ചത് താന്‍ ആണ്. മഹാഭാഗ്യം ആയാണ് അന്ന് കരുതിയത്. കടുത്ത അയ്യപ്പ ഭക്തനായതിനാലാണ് പൂജയ്ക്ക് പോയത്. ഇതിന്റെ പേരില്‍ പണപ്പിരിവ് നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ അറിയില്ലെന്നും ജയറാം പറഞ്ഞു.

2019 മാര്‍ച്ചില്‍ നടത്തിയ ചെന്നൈയില്‍ നടത്തിയ പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. 1999 ലാണ് 30 കിലോ സ്വര്‍ണം വഴിപാടായി ശബരിമലയ്ക്ക് നല്‍കുന്നത്. ഈ സ്വര്‍ണം ഉപയോഗിച്ചു കൊണ്ട് ശബരിമലയുടെ ശ്രീകോവില്‍, മേല്‍ക്കൂര, ദാരുശില്‍പ്പങ്ങള്‍ എന്നിവ സ്വര്‍ണം പൂശുന്നു. 2018 ല്‍ വാതില്‍പ്പടിയുടെ സ്വര്‍ണത്തിന് തിളക്കം കുറഞ്ഞുവെന്ന പേരിലാണ് അറ്റകുറ്റപ്പണിക്കായി തീരുമാനിക്കുന്നത്. ഈ സമയത്താണ് സ്പോണ്‍സറായി ഉണ്ണികൃഷ്ണന്‍ പോറ്റി എത്തുന്നത്. ചെന്നൈയില്‍ വെച്ച് ഇത് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന വസ്തുവാക്കി പൂജ നടത്തി പണം കൈപ്പറ്റിയിരുന്നതായാണ് വിവരം

കഴിഞ്ഞ 40 വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന വ്യക്തിയാണ് താനെന്നും ഇവിടെ ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അന്ന് ജയറാം പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്

 

---- facebook comment plugin here -----

Latest