Connect with us

Kerala

എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണക്കും; കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായേക്കും

എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു

Published

|

Last Updated

കോട്ടയം | കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണത്തിന്റെ ഭാവി ഇന്ന് അറിയാം. എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയതോടെ യുഡിഎഫിന് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡിസിസി നിര്‍ദേശം നല്‍കി.

27 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടത്. കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്.

എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും നോബിള്‍ മാത്യു അറിയിച്ചു. സിപിഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും എന്നാല്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു.