Connect with us

Kerala

റെയ്ഡ് ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ കൂടുതല്‍ വസ്തുതകള്‍ കണ്ടെത്താന്‍; സ്ഥിരീകരിച്ച് ഇ ഡി

എഫ്ഐആറുകളില്‍ പരാമര്‍ശിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്

Published

|

Last Updated

കൊച്ചി |  ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കേരളമടക്കം മൂന്നു സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തുന്നതായി സ്ഥിരീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവനയിറക്കി. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം, കൊച്ചി സോണല്‍ ഓഫീസിലെ ഇഡി വിഭാഗം കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി ഇഡി കുറിപ്പില്‍ പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, സ്വകാര്യ വ്യക്തികള്‍, ഇടനിലക്കാര്‍, ജ്വല്ലറികള്‍ എന്നിവര്‍ അടക്കം എഫ്ഐആറുകളില്‍ പരാമര്‍ശിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സ്വര്‍ണം പൊതിഞ്ഞ വിശുദ്ധ വസ്തുക്കള്‍ മനഃപൂര്‍വം ‘ചെമ്പ് തകിടുകള്‍’ ആയി തെറ്റായി ചിത്രീകരിച്ചു നിയമവിരുദ്ധമായി കടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചെന്നൈയിലെയും കര്‍ണാടകയിലെയും സ്വകാര്യ സൗകര്യങ്ങളില്‍ രാസപ്രക്രിയകള്‍ വഴി സ്വര്‍ണം വേര്‍തിരിച്ചെടുത്തതായും ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വസ്തുതകള്‍ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest