Connect with us

Kerala

വര്‍ഗീയത പറയുന്ന ഒരാളോടും യോജിപ്പില്ല; പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ കള്ളം പ്രചരിപ്പിക്കുന്നു: എംവി ഗോവിന്ദന്‍

സവര്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ പോയി നമസ്‌കരിക്കുന്ന ആളാണ് സതീശനെനും ഗോവിന്ദന്‍

Published

|

Last Updated

കൊച്ചി |  വര്‍ഗീയ വിരുദ്ധതയാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. വര്‍ഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം .സിപിഎമ്മിനെ കടന്ന് ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു

ഇന്ത്യയില്‍ ഏറ്റവും ശക്തമായ വര്‍ഗീയ വിരുദ്ധ പ്രസ്ഥാനമായി നിലകൊള്ളുന്നത് സിപിഎമ്മാണ്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുകയാണഅവരാണിപ്പോള്‍ സിപിഎമ്മിനെതിരെ ഗിരിപ്രഭാഷണം നടത്തുന്നത്.
ജമാ അത്തെ ഇസ്ലാമിയുമായി ചേരുന്നതില്‍ യാതൊരു മടിയുമില്ലാത്ത വി ഡി സതീശനാണ് ഇപ്പോള്‍ സിപിഎമ്മിനെതിരെ തിരിയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. സവര്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ പോയി നമസ്‌കരിക്കുന്ന ആളാണ് സതീശനെനും ഗോവിന്ദന്‍ ആരോപിച്ചു

---- facebook comment plugin here -----

Latest