Connect with us

National

വിമതരെ പാട്ടിലാക്കി ഭരണം പിടിക്കാന്‍ ബി ജെ പി; ഹിമാചലില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം

വിജയിക്കുന്നവരെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരിലെ റിസോര്‍ട്ടിലേക്ക് മാറ്റും.

Published

|

Last Updated

ധരംശാല | ഹിമാചല്‍ പ്രദേശില്‍ വിമതരെ പാട്ടിലാക്കി ഭരണം പിടിക്കാന്‍ നീക്കവുമായി ബി ജെ പി. റിസോര്‍ട്ട് രാഷ്ട്രീയത്തിനാണ് ശ്രമം. വിമതരെ കൂടാതെ ഒരു സ്വതന്ത്രനെയും ചാക്കിലാക്കി അധികാരത്തിലേറാനുള്ള തന്ത്രമാണ് ആവിഷ്‌ക്കരിക്കുന്നത്. വിജയിക്കുന്നവരെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരിലെ റിസോര്‍ട്ടിലേക്ക് മാറ്റും.

എന്നാല്‍, ഹിമാചലില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഭൂപേഷ് ബാഗലും ഭൂപിന്ദര്‍ സിങ് ഹൂഡയും ഉടന്‍ സംസ്ഥാനത്തെത്തും. ബി ജെ പിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കാനും ബദല്‍ നീക്കങ്ങള്‍ സജീവമാക്കുകയുമാണ് നേതാക്കളുടെ ലക്ഷ്യം.