Connect with us

hate speech

കണ്ണ് ചൂഴ്‌നെടുക്കും, കൈകള്‍ വെട്ടിമാറ്റും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഭീഷണിയുമായി ബി ജെ പി എം പി

കഴിഞ്ഞ ദിവസം റോഹ്തക്കില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ മനീഷ് ഗ്രോവറും സംഘവും ഒരു ക്ഷേത്രത്തിനകത്ത് കുടുങ്ങിപ്പോയ സാഹചര്യമുണ്ടായിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ബി ജെ പി വിളിച്ചു ചേര്‍ത്ത പൊതു യോഗത്തിലാണ് എം പി ഭീഷണി പ്രസംഗം നടത്തിയത്

Published

|

Last Updated

റോഹ്തക് | കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഭീഷണിയുമായി ബി ജെ പി എം പി അരവിന്ദ് ശര്‍മ്മ. മുന്‍ ഹരിയാന മുഖ്യമന്ത്രി മനീഷ് ഗ്രോവറിനെ നോക്കിയാല്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, കൈകള്‍ അറുത്ത് മാറ്റുമെന്നാണ് അരവിന്ദ് ശര്‍മ്മയുടെ ഭീഷണി.

കോണ്‍ഗ്രസും ദീപേന്ദര്‍ ഹൂഡയും ഒന്ന് കേട്ടോളൂ, മനീഷ് ഗ്രോവറിനെ ഒന്ന് നോക്കാനെങ്കിലും ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും. ആരെങ്കിലും അദ്ദേഹത്തിന്റെ ദേഹത്ത് കൈവെച്ചാല്‍ അവരുടെ കൈ അറുത്ത് മാറ്റുമെന്നും ഹരിയാനയിലെ റോഹ്തക്കില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ സ്ഥലം എം പി കൂടിയായ ബി ജെ പി നേതാവ് അരവിന്ദ് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം റോഹ്തക്കില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ മനീഷ് ഗ്രോവറും സംഘവും ഒരു ക്ഷേത്രത്തിനകത്ത് കുടുങ്ങിപ്പോയ സാഹചര്യമുണ്ടായിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ബി ജെ പി വിളിച്ചു ചേര്‍ത്ത പൊതു യോഗത്തിലാണ് എം പി ഭീഷണി പ്രസംഗം നടത്തിയത്.

---- facebook comment plugin here -----

Latest