local body election 2025
തിരൂരങ്ങാടി നഗരസഭയില്‍ ബി ജെ പി 12 ഡിവിഷനുകളില്‍ മത്സരിക്കുന്നു
തിരൂരങ്ങാടി നഗരസഭയിലേക്ക് 12 ഡിവിഷനുകളില്‍ ബി ജെ പി മത്സരിക്കുന്നു.
തിരൂരങ്ങാടി | തദ്ദേശ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥികളുടെ അവസാന ചിത്രം തെളിഞ്ഞപ്പോള്‍ തിരൂരങ്ങാടി നഗരസഭയിലേക്ക് 12 ഡിവിഷനുകളില്‍ ബി ജെ പി മത്സരിക്കുന്നു. രണ്ടാം ഡിവിഷനിന്‍ വര്‍ഷ ശ്യാം, മൂന്നില്‍ കുന്നത്ത് ശരണ്യ, നാലില്‍ സജിത, അഞ്ചില്‍ പി ജയശീല, ആറില്‍ യു ടി പ്രകാശന്‍ എന്നിവരും 11-ാം ഡിവിഷനില്‍ കുന്നത്ത് അനില്‍കുമാര്‍, 13ല്‍ ടി കെ അജിത, 15ല്‍ പി കെ വേലായുധന്‍, 16ല്‍ മുക്കൂട്ടില്‍ സുജിമോന്‍, 36ല്‍ സന്തോഷ്, 37ല്‍ സതീഷ് തൃക്കുളം, 38ല്‍ സുന്‍കിത കോട്ടുവാലക്കാട് എന്നിവരുമാണ് മത്സര രംഗത്തുള്ളത്. നിലവില്‍ ബി ജെ പിക്ക് ഇവിടെ ഒരു അംഗവുമില്ല.
കണ്‍വെന്‍ഷന്‍ നടത്തി
പരപ്പനങ്ങാടി | നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ ഡി എഫ്-ജനകീയ വി കസന മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന് വേ ണ്ടി കെ കെ ഓഡിറ്റോറിയത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. മുന്നണി സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 46 പേരെയും ഹാരമണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്‍ ജനാവലിയുടെ നേതൃത്വത്തില്‍ ഘോഷയാത്രയായാണ് കണ്‍വെന്‍ഷന്‍ ഹാളിലേക്ക് എത്തിച്ചത്. വൈസ് ചെയര്‍മാന്‍ എം സിദ്ധാര്‍ഥന്‍ അധ്യക്ഷത വഹിച്ചു. പാലക്കണ്ടി വേലായുധന്‍, സെയ്ദ് മുഹമ്മദ്, പി വി ശംസുദ്ദീന്‍ സംസാരിച്ചു.



