Connect with us

സ്വര്‍ണക്കടത്തു കേസില്‍ പിണറായി പ്രതിയാവാത്തതിനു പിന്നില്‍ ബി ജെ പി ബന്ധം: കെ സുധാകരന്‍

പണം മാത്രമാണ് മുഖ്യമന്ത്രിക്ക് മുഖ്യം

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസില്‍ പിണറായി വിജയന്‍ പ്രതിയാവാത്തതിനു പിന്നില്‍ ബി ജെ പി ബന്ധമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.

പണം മാത്രമാണ് മുഖ്യമന്ത്രിക്ക് മുഖ്യം. മക്കളെക്കൊണ്ടു മുഖ്യമന്ത്രി പണമു ണ്ടാക്കി ക്കൊണ്ടിരി ക്കുകയാണ്. കമിഴ്ന്നു കിടന്നാല്‍ കാപ്പണം എന്ന പഴമൊഴി പോലെയാണ് പിണറായി.  ആരുടെയൊക്കെയോ മുന്നില്‍ കുമ്പിട്ടാണ് പിണറായി പണം സമ്പാദിക്കുന്നതെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

പട്ടിണിയിലായ കേരളത്തില്‍ ധൂര്‍ത്തു നടത്തുന്ന പിണറായിക്കു നാണമുണ്ടോയെന്നു സുധാകരന്‍ ചോദിച്ചു. വെള്ളക്കരവും വൈദ്യതി നിരക്കും വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അടിച്ചേല്‍ പ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest