Alappuzha
പക്ഷിപ്പനി: ആലപ്പുഴയില്‍ താറാവുകളെ ഇന്നും കൂട്ടത്തോടെ കൊന്നൊടുക്കും

ആലപ്പുഴ | ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ ഇന്നും താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച മൂന്ന് സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും.
നെടുമുടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇതുവരെ 2,050 താറാവുകളെ ആണ് കൊന്നൊടുക്കിയത്. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തിലാണ് താറാവുകളെ നശിപ്പിക്കുന്നത്. അതിനിടെ, വൈശ്യം ഭാഗത്തും താറാവുകള്‍ക്ക് രോഗം ബാധിച്ചതായി സൂചനയുണ്ട്.
---- facebook comment plugin here -----