Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

ഇന്നും ഇന്നലെയുമായി സ്വര്‍ണത്തിന് 400 രൂപയാണ് കൂടിയത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 80 രൂപയും വര്‍ധിച്ചിരുന്നു. ഇതോടെ ഇന്നും ഇന്നലെയുമായി സ്വര്‍ണത്തിന് 400 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,760 രൂപയാണ്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4640 രൂപയുമാണ്.

അതേസമയം വെള്ളി വിലയും വര്‍ധിച്ചു. രണ്ട് രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

 

Latest