Connect with us

Kerala

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അമേരിക്കയിലെ ഡാലസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Published

|

Last Updated

വാഷിങ്ടണ്‍ |  ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മെത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അമേരിക്കയിലെ ഡാലസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അമേരിക്കയിലെ ടെക്‌സസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് ഇദ്ദേഹത്തെ വാഹനം ഇടിച്ചത്. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകനും അധ്യക്ഷനുമാണ്.

 

Latest